തിരുവനന്തപുരം: വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലാണ് സംഭവം. സതീഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് സംശയം