Saturday, May 16, 2026
Online Vartha
HomeTrivandrum Cityകൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശിയെ പിടികൂടി പോലീസ്

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശിയെ പിടികൂടി പോലീസ്

Online Vartha
Online Vartha

തിരുവനന്തപുരം: കൊല്ലം മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കാറുണ്ടായിരുന്നുവെന്നും ഇതിൽ സംശയം തോന്നിയ നാട്ടുകാർ തന്നെയാണ് ഈ വിവരം മേയറെ അറിയിക്കുകയും ചെയ്തത്..പിടിയിലായ അനിൽ കുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് വ്യകതമാക്കി

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!