Monday, July 6, 2026
Online Vartha
HomeTrivandrum Cityഡോ എ . പി . ജെ അബ്ദുൽ കലാമിൻ്റെ സുഹൃത്തും ശാസ്ത്രജ്ഞനും...

ഡോ എ . പി . ജെ അബ്ദുൽ കലാമിൻ്റെ സുഹൃത്തും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നെല്ലൈ എസ്‌ മുത്തുവിനെ ശ്രീകാര്യത്ത് മരിച്ച നിലയിൽ കണ്ടെത്തി

Online Vartha
Online Vartha

ശ്രീകാര്യം : ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നെല്ലൈ എസ്‌ മുത്തു (74) അന്തരിച്ചു. പാങ്ങപ്പാറ സി.ആർ.പി നഗറിൽ ഹൗസ് നമ്പർ 54 ൽ സ്വർണ്ണം വീട്ടിൽ നെല്ലായി.എസ്. മുത്തു (70) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച വൈകിട് 5 മണിയോടെ വൈകിട്ട് ആയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹായി രാജൻ പല തവണ ഫോൺ വിളിച്ച ശേഷം എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ ആണ് മുറിയിൽ നിലത്ത് അബോധവസ്ഥയിൽ കാണുകയായിരുന്നു.

തുടർന്ന് ആബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജോലിയുടെ ഭാഗമായി ഇദ്ദേഹത്തിൻ്റെ കുടുംബം ദിവസങ്ങൾ മുൻപ് തമിഴ്നാട്ടിൽ പോയിരുന്നു.അതിനാൽ ഇദ്ദേഹം ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഐഎസ്ആർഒയിൽ 1973 മുതൽ കലാമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്ര വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും നോവലുകളും എഴുതി. തമിഴ്നാട് സർക്കാരിന്റെ 4 പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം മധുരയിൽ നടക്കും.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!