കഴക്കൂട്ടം: മുക്കോലയ്ക്കൽ ജംഗഷന് സമീപം പഴയ വി..എസ്.എസ്.സി. റോഡിൽ ജനവാസ മേഖലയിൽ നാടൻ ബോംബ് കണ്ടെത്തി. ഇന്നലെ വൈകിട്ട് ആണ് സംഭവം. വി.എസ്. എസ്.സി. റോഡിൽ വീടിന് മുന്നിലാണ് ബോംബ് കണ്ടെത്തിയത്. മുറ്റം തൂക്കുന്നതിനിടയിൽ ചണംകെട്ടിയ നിലയിൽ കണ്ട ബോംബ്, സേംബാണെന്നറിയാതെ വീട്ടമ്മ കാല് കൊണ്ട് തട്ടി മാറ്റി. ഈ സമയം ഗൃഹനാ ഥന് സംശയം തോന്നി ബക്കറ്റിലെ വെള്ളത്തിൽ ഇട്ട ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തുമ്പ പൊലീസ് ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധിച്ച ശേഷം കുളത്തൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ച് നിർവ്വീരമാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല തുടർന്ന് ബക്കറ്റിൽ മണ്ണ് നിറച്ച് പ്രത്യക സുരക്ഷയിൽ ബോംബ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇന്ന് ബോംബ് സ്ക്വാഡ് എത്തി നിർവ്വീര്യമാക്കി സാമ്പിൾ പരിശോധനക്ക് അയച്ചാൽ മാത്രമേ ബോംബിൻ്റെ വീര്യം കണ്ടെത്താനാവു. സംഭവത്തിൽ തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു. ജനവാസ മേഖലയിൽ ഇരുപത്തിനാല് മണിക്കൂറും ടെക്കികൾ ഉൾപ്പെടെ ഉള്ള മേഖലയിലാണ് ബോംബ് കണ്ടെത്തിയത് എന്നതിൽ സ്ഥലത്ത് ആശങ്ക പരന്നിട്ടുണ്ട്.






