Tuesday, May 12, 2026
Online Vartha
HomeTrivandrum Cityതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്സ് ബോർഡ്.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്സ് ബോർഡ്.

Online Vartha
Online Vartha

കഴക്കൂട്ടം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്സ് ബോർഡ്. കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കടകംപള്ളിയുടെ ചിത്രമുള്ള ഫ്ളക്സിൽ പാർട്ടിയാണ് വേണ്ടതെന്നും വ്യക്തികളല്ലെന്നും എഴുതിയിട്ടുണ്ട്. കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ്.കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം ശ്യാം മോഹൻ്റെ ചിത്രവും ഫ്ലക്സിലുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് ശ്യാം. പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ എന്ന് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. മുൻപ് പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ കനത്ത തോൽവിയാണ് സിപിഎം നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച വോട്ട് സിപിഎമ്മിന് നേടാനായിരുന്നില്ല.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!