Sunday, July 5, 2026
Online Vartha
HomeMoviesസൂര്യയും മമിതാ ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ആഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്

സൂര്യയും മമിതാ ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ആഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്

Online Vartha
Online Vartha

തിരുവനന്തപുരം: തെന്നിന്ത്യൻ താരം സൂര്യയും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ആഗസ്റ്റ് പതിന്നാലിന് പ്രദർശനത്തിനെത്തുന്നു. പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ വിജയമായി മാറിയ ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിന് ശേഷം ന്യൂ സൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ദുൽഖർ സൽമാൻ നായകനായി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ‘ലക്കി ഭാസ്കറി’നു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത ‘കറുപ്പി’നു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ‘പ്രേമലു’വിലൂടെ തെന്നിന്ത്യയൊട്ടാകെ തരംഗമായി മാറിയ മമിതാ ബൈജു നായികയായി എത്തുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണിത്. ഒരു പക്കാ ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് പുറത്തുവന്ന ടീസർ നൽകുന്നത്. സൂര്യയും മമിതയും ഒന്നിച്ചുള്ള ‘പട്ടാമ്പൂച്ചി’ എന്ന പ്രൊമോ സോംഗ് ഇതിനകം തന്നെ നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. വിഷ്വൽസിലെ മമിതയുടെ നൃത്തം തന്നെയാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. വിജയ് ബിന്നിയാണ് ഈ പ്രണയഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ദേശീയ പുരസ്കാര ജേതാവ് ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് തെലുങ്കിലെ പ്രമുഖ ബാനറായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വലിയ മുതൽമുടക്കിൽ മനോഹരമായ ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധാനം: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ.

ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണം: കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്ടർ: ശ്രീവാസ്തവ, കോ-ഡയറക്ടർ: അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈザー: വാസുദേവ റാവു മൊജ്ജാദ, ഡിഐ: ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ്: വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ്: ടി. ഉദയ് കുമാർ, ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, പി.ആർ.ഒ: വാഴൂർ ജോസ്.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!