Thursday, July 9, 2026
Online Vartha
HomeTrivandrum Cityഓപ്പറേഷൻ തൂഫാൻ’: ശ്രീകാര്യത്ത് രാസലഹരിയുമായി രണ്ടുപേർ പിടിയിൽ; വലയിൽ കുടുങ്ങിയത് ലക്ഷങ്ങളുടെ എം.ഡി.എം.എ.

ഓപ്പറേഷൻ തൂഫാൻ’: ശ്രീകാര്യത്ത് രാസലഹരിയുമായി രണ്ടുപേർ പിടിയിൽ; വലയിൽ കുടുങ്ങിയത് ലക്ഷങ്ങളുടെ എം.ഡി.എം.എ.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: നഗരത്തിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം സിറ്റി ഡാൻസാഫ്  സംഘം ശ്രീകാര്യത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി.

വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 85 ഗ്രാം എം.ഡി.എം.എയുമായി അയിരുപ്പാറ സ്വദേശി ഷെജീഫ് (36), ചെല്ലമംഗലം സ്വദേശി സാബു (37) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി ലഹരിമരുന്ന് കൈവശം വെച്ചിരുന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള  പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പിടിയിലായവർക്ക് പിന്നിൽ വൻ ലഹരി ശൃംഖലയുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!