Thursday, July 9, 2026
Online Vartha
HomeTrivandrum Cityശ്രീകാര്യത്ത് പച്ചക്കറികട വ്യാപാരിയായ യുവാവിനെ വെട്ടിയ രണ്ടുപേർ പിടിയിൽ

ശ്രീകാര്യത്ത് പച്ചക്കറികട വ്യാപാരിയായ യുവാവിനെ വെട്ടിയ രണ്ടുപേർ പിടിയിൽ

Online Vartha
Online Vartha
Online Vartha

ശ്രീകാര്യം : പച്ചക്കറികട വ്യാപാരിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ ശ്രീകാര്യം പോലീസ് പിടികൂടി.കരുമ്പുക്കേണം ആദിത്യ നഗർ, പറക്കോട് പുത്തൻ വീട്ടിൽ വിക്കി എന്ന വിഗ്‌നേഷ് (29)ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ തക്കുടു എന്ന് വിളിയ്ക്കുന്ന അരുൺ (30) എന്നിവരെയൊണ് ശ്രീകാര്യം പോലീസ് അറസ്റ്റുചെയ്തത്. ശ്രീകാര്യം കരിമ്പുകോണം ക്ഷേത്രത്തിന് സമീപത്തെ സജീവിന്റെ പച്ചക്കറി കടയിൽ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് അക്രമം നടത്തിയത്.കൈയ്ക്ക് പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!