Thursday, July 9, 2026
Online Vartha
HomeTrivandrum Ruralവാമനപുരം എം.എൽ.എ. ഓഫീസ് വെഞ്ഞാറമൂട്ടിൽ ;  മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

വാമനപുരം എം.എൽ.എ. ഓഫീസ് വെഞ്ഞാറമൂട്ടിൽ ;  മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലം എം.എൽ.എ. സുധീർഷാ പാലോടിന്റെ വെഞ്ഞാറമൂട്ടിലെ പുതിയ മണ്ഡലം തല ഓഫീസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് ജംഗ്ഷനിൽ ക്രമീകരിച്ചിരിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവ്വഹിച്ചു.​മണ്ഡലത്തിലെ പൊതുജനങ്ങൾക്ക് എം.എൽ.എ.യുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫീസ് തുറന്നിരിക്കുന്നത്. . മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും വേഗത്തിൽ പരിഹാരം കാണാൻ പുതിയ ഓഫീസ് സംവിധാനം ഏറെ സഹായകരമാകുമെന്ന് സുധീർഷാ പാലോട് എം.എൽ.എ. വ്യക്തമാക്കി.
​ഉദ്ഘാടന ചടങ്ങിൽ പ്രമുഖ കോൺഗ്രസ് നേതാക്കളായ ഇ. ഷംസുദ്ദീൻ, എൻ. അനിൽ കുമാർ, ജി. രഘുനാഥൻ നായർ, ആനക്കുഴി ഷാനവാസ്, ബിനു.എസ്. നായർ, നിസാർ മുഹമ്മദ് സുൽഫി, ഇടവം ഖാലിദ്, പനവൂർ അസനാർ ആശാൻ, കുറ്റിമൂട് അനിൽ കുമാർ, രാജീവ്.പി.നായർ, കൊച്ചുവിള അൻസാരി തുടങ്ങി കോൺഗ്രസിന്റെ ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ, വിവിധ ഘടകകക്ഷി നേതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പുതിയ ഓഫീസ് യാഥാർത്ഥ്യമായതോടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങളുമായുള്ള സമ്പർക്കം കൂടുതൽ ശക്തമാക്കുന്നതിനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!