Saturday, July 27, 2024
Online Vartha
HomeTrivandrum Cityകഴക്കൂട്ടം തുമ്പയിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ മോഷ്ടിച്ചു

കഴക്കൂട്ടം തുമ്പയിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ മോഷ്ടിച്ചു

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: വീട് കുത്തി തുറന്ന് ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു. തുമ്പ ആറാട്ടുകുഴി ഹോളിഡേൽ വീട്ടിൽ വയലറ്റ് ബഞ്ചമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ മുൻ വാതിലിലെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വയലറ്റ് ബഞ്ചമൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മക്കൾ വിദേശത്തായതിനാൽ എല്ലാ ദിവസവും രാത്രി വീട് പൂട്ടിയശേഷം തൊട്ടടുത്ത ബന്ധുവീട്ടിലാണ് ഉറങ്ങുന്നത്. ശനിയാഴ്ച രാവിലെ പതിവുപോലെ വീട്ടിൽ തിരികെ വന്നപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കാണുന്നത്.അലമാരയിൽ സൂക്ഷിച്ച ഏഴ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായികണ്ടെത്തി.വിരൽ അടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി..കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!