നെടുമങ്ങാട് : വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ വീണ്ടും പുലിയിറങ്ങി.ഇന്ന് രാവിലെ 7.30 ഓടെ പൊന്മുടി എൽ പി സ്കൂളിന് സമീപമാണ് പുലിയിറങ്ങിയത്.എൽ പി സ്കൂളിൽ പാചകത്തിനായി വന്ന സ്ത്രീയാണ് പുലിയെ കണ്ടത്.സ്കൂളിന് പുറകിലൂടെ പുലി വനത്തിലേക്ക് കയറിപ്പോകുന്നതാണ് സ്ത്രീ കണ്ടത്.പുലിയെ കണ്ടതോടെ സ്ത്രീ ഭയന്ന് അടുത്തുള്ള വീട്ടിൽ അഭയം തേടി.സംഭവത്തെത്തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൊന്മുടി പോലീസ് സ്റ്റേഷന് സമീപം പുള്ളിപ്പുലിയെ കണ്ടിരുന്നു.