തിരുവനന്തപുരം : ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വനിത സിവിൽ എക്സൈസ് ഓഫീസർ മരിച്ചു.തിരുമല വേട്ടുമുക്ക് സ്വദേശിയായ ഷാനിദ (36)ആണ് മരിച്ചത്.ഷാനിദ ഓടിച്ച് സ്കൂട്ടർ ഇടിച്ച് മറുഭാഗത്തേക്ക് വീഴുകയും എതിരെ വന്ന കാർ ഇടിച്ചുമാണ് അപകടം ഉണ്ടായത്.ഞായറാഴ്ച രാത്രി 11ന് പാറ്റൂർ ജനറൽ ആശുപത്രി റോഡിലാണ് സംഭവം ഉണ്ടായത്.എക്സൈസ് തിരുവനന്തപുരം റേഞ്ച് ഉദ്യോഗസ്ഥയായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.