കൊച്ചി: പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. കൊച്ചിയിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.