കഴക്കൂട്ടം :14 കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസ്.പുത്തൻതോപ്പിലാണ് സംഭവം ഉണ്ടായത്.വ്യാഴാഴ്ച രാത്രി ഏഴരയോടെ കുളിമുറിയിൽ കുളിക്കുകയായിരുന്നു 14 കാരിയുടെ ദൃശ്യങ്ങൾ പകർത്താൻ ചിറയൻകീഴ് ആനത്തലവട്ടം ദേശത്ത് വാഴത്തോപ്പ് ലക്ഷംവീട്ടിൽ അഖിൽ (26 ) ശ്രമിച്ചത്.പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന നാട്ടുകാർ കൂടുകയും വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പോലെ പ്രതിയെ പിന്തുടർന്നുവെങ്കിലും കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കഠിനംകുളം പോലീസ് പിടികൂടി.സമീപ ദിവസങ്ങളിൽ മൈക്ക് സെറ്റ് പണിക്കായാണ് ഇയാൾ ഇവിടെ എത്തിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു