കഴക്കൂട്ടം : കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു. മരിയൻ എൻജിനീയറിങ് കോളജിലെ 3 വർഷ ആർക്കിടെക്ചർ വിദ്യാർഥിനി മേനംകുളം എ.കെ.ജി നഗർ ശലോം വീട്ടിൽ വിവേകാന്ദൻ്റെയും സുനിതയുടെയും മകൾ ആനി വിവേക് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആനി വിവേകും സുഹൃത്തുക്കളും കഴക്കൂട്ടത്ത് ഒരു സ്വകാര്യ ടർഫിൽ ബാറ്റ് മിൻ്റൻ കളിക്കാനായി എത്തിയത്. സമയം കഴിഞ്ഞതിനാൽ കളിക്കാതെ കാറിൽ വരുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടെതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.