Tuesday, March 11, 2025
Online Vartha
HomeTrivandrum Ruralപെട്രോൾ അടിക്കാൻ എത്തിയ യുവാവിന് ക്രൂരമർദ്ദനം സംഭവം തിരുവനന്തപുരത്ത്

പെട്രോൾ അടിക്കാൻ എത്തിയ യുവാവിന് ക്രൂരമർദ്ദനം സംഭവം തിരുവനന്തപുരത്ത്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: പെട്രോൾ അടിക്കാൻ പമ്പിൽ എത്തിയ യുവാവിന് ക്രൂര മർദ്ദനം.വെള്ളനാട് കമ്പനിമുക്കിലെ പെട്രോൾ പമ്പിൽ മൂന്നുപേരാണ് യുവാവിനെ മർദ്ദിച്ചത് . സംഭവത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.ചാങ്ങ കുരിശടി സ്വദേശി രാഹുൽ, ചാങ്ങ കവിയാക്കോട് സ്വദേശി മനു, പഴയവീട്ടുമൂഴി ഗംഗാമല സ്വദേശി ശ്രീകുമാർ എന്നിവരെയാണ് പൊലീസ്പിടികൂടിയത്.. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പെട്രോൾ അടിക്കാൻ എത്തിയ കടുവാക്കുഴി സ്വദേശി മോനി എന്ന നിധിനെയാണ് മൂവർസംഘം ആക്രമിച്ചത്. അടിയേറ്റ് തറയിൽ വീണ നിധിനെ അക്രമികൾ മുഖത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തു. പിന്നാലെ സ്കൂട്ടറിൽ കടന്ന സംഘത്തെ ആര്യനാട് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ നിധിൻ ആദ്യം വെള്ളനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!