പോത്തൻകോട് : യുവാവിനെ വെട്ടേറ്റു.പോത്തൻകോട്ടെ സ്വകാര്യ ബാറിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. വാവറയാമ്പലം സ്വദേശി സജീവനാണ് വെട്ടേറ്റത്.ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം.അയിരൂപ്പാറ സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചത്..സജീവനും ഇവരും ഒരുമിച്ചിരുന്ന മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.കൈയ്ക്കും തലയ്ക്കും വെട്ടേറ്റ സജീവൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു .