Friday, November 15, 2024
Online Vartha
HomeKerala27 ന് സ്ഥാനാർത്ഥി പ്രഖ്യാപനം ; ബിനോയ് വിശ്വം

27 ന് സ്ഥാനാർത്ഥി പ്രഖ്യാപനം ; ബിനോയ് വിശ്വം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ ഈ വരുന്ന 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര മന്ത്രിമാരടക്കം ആരെ ഇറക്കിയാലും അന്തിമ വിജയം എൽഡിഎഫിനാകും.. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ സൂചനയാണെന്നും ബിനോയ് വിശ്വം പറയുന്നു അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാനല്‍ തയ്യാറാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ആരംഭിച്ചു.. ജില്ലാ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് നല്‍കുന്ന മൂന്നംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. കൂടാതെ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ഇന്ന് ഉച്ചയ്ക്ക് ചേരും. തലസ്ഥാന മണ്ഡലത്തിലേക്ക് പന്ന്യന്‍ രവീന്ദ്രന്‍, ജി ആര്‍ അനില്‍ തുടങ്ങിയ പേരുകളായിരിക്കും ശുപാര്‍ശ ചെയ്യുക. തിരുവനന്തപുരത്ത് പന്ന്യനെ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. 2009 മുതല്‍ കൈവിട്ടുപോയ തിരുവനന്തപുരം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ നേതൃത്വം

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!