Sunday, December 14, 2025
Online Vartha
HomeTrivandrum Ruralപോത്തൻകോട് നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പോത്തൻകോട് നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Online Vartha
Online Vartha

പോത്തന്‍കോട് : നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാളി സ്വദേശിനി അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തന്‍കോട് വാവറ അമ്പലത്ത് കന്നുകാലികള്‍ക്കായി വളര്‍ത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

പ്രസവശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ്എടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോത്തന്‍കോട് പൊലീസും പോത്തന്‍കോട് പഞ്ചായത്ത് അധികൃതരും ഫോറന്‍സിക്കും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!