പോത്തൻകോട് :ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.പോത്തൻകോട് ഞാണ്ടൂർക്കോണം മേലെ മുക്കിൽ ശനിയാഴ്ച രാത്രി 9 30നാണ് അപകടം നടന്നത്.അപകടത്തിൽ പോത്തൻകോട് അരുവിക്കരക്കോണം സ്വദേശികളായ ദമ്പതികൾ ആണ് മരിച്ചത്.ദിലീപ് (40)നീതു (30)എന്നിവരാണ് മരിച്ചത്.അപകടത്തിൽ എതിർ ദിശയിൽ നിന്ന് വന്ന ബൈക്ക് യാത്രക്കാരായ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ് ഒരാളുടെ നില ഗുരുതരമാണ് .പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു ( 22 ) സ്വദേശി അമ്പോറ്റി (22)എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.അമിതവേഗതയാണ് അപകടത്തിന് കാരണം.