Wednesday, June 18, 2025
Online Vartha
HomeTrivandrum Ruralകൊല്ലത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പോത്തൻകോട് സ്വദേശികളായ ദമ്പതികളും ബന്ധുവായ യുവതിയും മുങ്ങിമരിച്ചു

കൊല്ലത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പോത്തൻകോട് സ്വദേശികളായ ദമ്പതികളും ബന്ധുവായ യുവതിയും മുങ്ങിമരിച്ചു

Online Vartha

പോത്തൻകോട് : കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു.പോത്തൻകോട് സ്വദേശികളും പാകിസ്താൻമുക്ക് തൈക്കാവിന്​ സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീർ (40), സുമയ്യ (35), കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തിൽ അർഷാദിന്റെ ഭാര്യ ഷജീന (30) എന്നിവരാണ് മരിച്ചത്.

നെടുമ്പന പഞ്ചായത്തിൽപെട്ട മുട്ടക്കാവ് പാകിസ്താൻ മുക്ക് മുളവറക്കുന്ന്​ കാഞ്ഞിരവയലിൽ വൈകീട്ട് 6.30നാണ്​ സംഭവം​.കായംകുളത്തു നിന്ന് ഒരാഴ്ച മുമ്പ് ഇവിടെ താമസമാക്കിയ ഇവർ വെള്ളിയാഴ്ച വൈകീട്ട് മുളയറക്കുന്നിലെ വണ്ടിച്ചാലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് സബീറിനെയും സുമയ്യയെയും കുളത്തിൽനിന്ന്​ പുറത്തെടുത്തത്​.​ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് സജീനയുടെ മൃതദേഹം കണ്ടെത്തിയത്.അൽഅമീൻ, അൽസീന എന്നിവർ സജീനയുടെ മക്കളാണ്. കബീറിനും സുമയ്യയ്ക്കും ആറും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!