Saturday, April 25, 2026
Online Vartha
HomeTrivandrum Ruralനെടുമങ്ങാട് ആനാട് നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു

നെടുമങ്ങാട് ആനാട് നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു

Online Vartha
Online Vartha

നെടുമങ്ങാട് : നെടുമങ്ങാടിന് സമീപം വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്.

ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത് എന്നാൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!