ആറ്റിങ്ങൽ: നഗരൂരിൽ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപ്പിടുത്തം.മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. സൂപ്പർ മാർക്കറ്റ്, കെ. എസ്. എഫ്. ഇ ശാഖ, ജിംനേഷ്യം ഗ്യാസ് ഏജൻസി എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച വൈകീട്ട് 5.20 ഓടെ തീപ്പിടുത്തമുണ്ടായത്.കെട്ടിടത്തിലെ ജിംനേഷ്യത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത് . പിന്നീട് ഇതേ കെട്ടിടത്തിലെ കെ ഗ്യാസ് സിലിണ്ടർ ഗോഡൗണിലും തീ പടർന്നു. തൊട്ട് അടുത്ത കെഎസ്എഫ്ഇ ശാഖയിലേക്ക് തീ പടർന്നത് ഉടന്‍ അണയ്ക്കാനായി. കൂടുതൽ ഫയഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം






