Tuesday, November 5, 2024
Online Vartha
HomeKeralaവൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ഈ മാസം 26 ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകത കുറഞ്ഞു. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5197 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്ന് വാങ്ങിയത്. 26 ന് 90.16 ദശലക്ഷം യൂണിറ്റാണ് വാങ്ങിയതെങ്കിൽ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!