Saturday, January 18, 2025
Online Vartha
HomeTrivandrum Ruralപൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം: പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ 5 കോടി അനുവദിച്ചു

പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം: പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ 5 കോടി അനുവദിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം :പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച്‌ കോടി രൂപ അനുവദിച്ചതായി മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. അടിയന്തിര നടപടികളെന്ന നിലയില്‍ തീരസംരക്ഷണവും യാനങ്ങള്‍ അടുപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടുള്ള തൊഴില്‍ദിനനഷ്ടം പരിഹരിക്കാനും മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട്‌ നിർമ്മാണം ഏറ്റെടുക്കും.

 

ഈവർഷത്തെ ബജറ്റിലാണ്‌ പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌. 343 കോടി രൂപയാണ്‌ പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ്‌ പുതിയ ഫിഷറീസ്‌ തുറമുഖം നിർമ്മിക്കുന്നത്‌.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!