Friday, October 18, 2024
Online Vartha
HomeTrivandrum Ruralപ്രമുഖ ജുവലറിയിൽ നിന്ന് കോടികളുടെ തട്ടിപ്പ്, സംഭവം തിരുവനന്തപുരത്ത്

പ്രമുഖ ജുവലറിയിൽ നിന്ന് കോടികളുടെ തട്ടിപ്പ്, സംഭവം തിരുവനന്തപുരത്ത്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രമുഖ ജുവലറിയിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ചെക്ക് കൊടുത്ത് കബളിപ്പിച്ച് തട്ടിപ്പ്. തട്ടിപ്പ് നടത്തിയ എറണാകുളം തൃപ്പൂണിത്തറ സ്വദേശികളായ ഷാർമിള, രാജീവ്‌ എന്നിവരെ വഞ്ചിയൂർ പോലീസ് പിടികൂടി. ജ്വല്ലറികളിൽ ചെക്ക് കൊടുക്കുകയും ഒരാഴ്ച കഴിഞ്ഞ് ചെക്ക് റദ്ദ് ചെയ്യുകയും കോടികളുടെ സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുന്നതുമാണ് ഇവരുടെ രീതി.

 

ഇക്കഴിഞ്ഞ സെപ്റ്റംബർ 17നു പ്രമുഖ ജുവലറി ഗ്രൂപ്പിന്റെ തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലുള്ള ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശാഖയിൽ എത്തിയ പ്രതികൾ 1,84,97,100 രൂപ വില വരുന്ന 2407ഗ്രാമും 810 മില്ലി ഗ്രാമും തൂക്കം വരുന്ന വിവിധ ഡിസൈനിലുള്ള മാലയും, വളയും, ചെയിനും ഉൾപ്പെടയുള്ള സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യുകയും  ഫെഡറൽ ബാങ്കിന്റെ തൃപ്പൂണിത്തറ ബ്രാഞ്ചിലെ ചെക്ക് നൽകുകയും ചെയ്തു. എന്നാൽ ജുവലറിക്കാരോട് പിന്നീട് വിളിച്ചു ബാങ്കിൽ ഉടനെ ചെക്ക് കൊടുക്കരുതെന്നും, അതിനു പല കാരണങ്ങൾ പറഞ്ഞും വൈകിപ്പിച്ചു. എന്നാൽ പിന്നീട് പ്രതികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫാണെന്ന് മനസ്സിലായതിനെ തുടർന്ന് ജുവലറിക്കാർ ചെക്ക് ബാങ്കിൽ നൽകുകയും, ചെക്ക് ക്യാൻസൽ ആയതാണെന്ന് ബാങ്കിൽ നിന്ന് ലഭിച്ച മറുപടി. തുടർന്ന് വഞ്ചിയൂർ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!