കിളിമാനൂർ : എക്സൈസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. കിളിമാനൂർ വയ്യാറ്റിൻകര,കൊപ്പം, പണ്ടാരവിള, പ്ലാമൂട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഭിലാഷ് (30)ആണ് എക്സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. അനധികൃതമായി കഞ്ചാവും,വ്യാജ മദ്യവും അനുബന്ധ ഉപകരണങ്ങളുമായി വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ കിളിമാനൂർഎക്സൈസ് പിടികൂടിയത്. റിമാൻഡ് ചെയ്യുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് പ്രതി കടന്നുകളഞ്ഞത്.കിളിമാനൂർഎക്സൈസും പോലീസ് സംഘവും പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു.