തിരുവനന്തപുരം : അയൽവാസിയായ യുവാവിനെ കുത്തിപ്പരിക്കൽപ്പിച്ച കേസിൽ ഗുണ്ട അറസ്റ്റിൽ. പുല്ലുകാട് സെറ്റിൽമെന്റ് കോളനി നിമിഷ ഭവനിൽ നികേഷ് ലാൽ (26) ആണ് അറസ്റ്റിലായത്.പരിക്കേറ്റ സെറ്റിൽമെന്റ് കോളനി കിച്ചു ഭവനിൽ സുമേഷ് (26) ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ റോഡിൽ നിൽക്കുകയായിരുന്ന സുമേഷിനെ നികേഷ് കുത്തുകയായിരുന്നു