Friday, April 25, 2025
Online Vartha
HomeMoviesഹേ മിന്നലേ...’ മുകുന്ദൻ്റെയും ഇന്ദുവിൻ്റെയും അനശ്വര പ്രണയം ; അമരനിലെ ഗാനമെത്തി

ഹേ മിന്നലേ…’ മുകുന്ദൻ്റെയും ഇന്ദുവിൻ്റെയും അനശ്വര പ്രണയം ; അമരനിലെ ഗാനമെത്തി

Online Vartha
Online Vartha

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബയോഗ്രഫിക്കൽ വാർ സിനിമ അമരനിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ഹേ മിന്നലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജി വി പ്രകാശ് ഒരുക്കിയിരിക്കുന്ന ഗാനം ഹരിചരണും ശ്വേതാ മോഹനും ചേർന്നാണ് പാടിയിരിക്കുന്നത്.

ശിവകാർത്തികേയൻ നായകനായെത്തുന്ന അമരനിൽ സായി പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സായിയുടെ കഥാപാത്രത്തിന്റെ ഇൻട്രോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജായി എത്തുമ്പോൾ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്.കമൽഹാസന്റെ ആർകെഎഫ്‌ഐയും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച അമരൻ ഒക്ടോബർ 31ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!