ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സീക്വൽ ഇന്ത്യൻ 2 റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . ഒന്നിലധികം ഭാഷകളിൽ റിലീസിനിറങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഭാരതീയുഡു 2വിന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 24 കോടി രൂപയ്ക്കാണ് വിറ്റുപോയത്.200 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക് സിനിമയ്ക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. കാജല്‍ അഗര്‍വാളാണ് ഇന്ത്യൻ 2-ലെ നായികയാകുക എന്നാണ് വിവരം.സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും സിനിമയുടെ ഭാഗമാകും. അനിരുദ്ധാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്