ജോജു ജോർജ് ആദ്യമായി രചന – സംവിധാനം നിർവഹിക്കുന്ന ‘പണി’ ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം. വമ്പൻ നിർമ്മാണ കമ്പനികളാണ് ഓരോ ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്നത്.
ജോജു പ്രധാന കഥാപാത്രമാകുന്ന സിനിമയിൽ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും കൂടെ ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.