വെഞ്ഞാറമൂട് : മാണിക്കൽ ഗ്രാമപഞ്ചായത്തിൽ അംഗനവാടി നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാമനപുരം സി.ഡി.പി.ഒ ക്ക് പരാതി നൽകി.മാണിക്കൽ മണ്ഡലം കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് വിനീഷ് ആണ് പരാതി നൽകിയത്. നിയമനത്തിലെ ക്രമക്കേടുകൾ ഉണ്ടെന്നും വര്ഷങ്ങളായി പ്രവർത്തി പരിചയമുള്ളവരെ ഒഴിവാക്കി പാർട്ടിക്കാരെ ഉൾപ്പടെത്തിയെന്നും പരാതിയിൽ പറയുന്നു മാണിക്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പള്ളികൾ നസീർ,കോലിയക്കോട് മഹീന്ദ്രൻ, വെള്ളാണിക്കൽ ബിനു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ, അഭിജിത്, ജില്ലാ വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ, ജില്ല സെക്രട്ടറി ശരണ്യ യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീഷ്, ഷജീർ,അഞ്ജന എന്നിവർ പങ്കെടുത്തു.