Friday, December 13, 2024
Online Vartha
HomeHealthഡയാലിസിസ് രോഗികൾക്ക് കൈ താങ്ങുമായി മലയം ദൈവം സഭ.

ഡയാലിസിസ് രോഗികൾക്ക് കൈ താങ്ങുമായി മലയം ദൈവം സഭ.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : 50 ഡയാലിസിസ് രോഗികളുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് മലയം ദൈവം സഭ’ ജി ഐ എസ് എസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ചികിത്സ ചിലവ് ഏറ്റെടുത്തിയിരിക്കുന്നത്.സഭ കേന്ദ്രമായ മലയത്ത് ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെയാണ് മലയം ദൈവസഭ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. മാനുഷിക സേവനം എന്നത് ഒരു സമുദായത്തിന്റെയോ ഒരു മതത്തിന്റെയോ ഒരു ജാതിയുടെയോ അതിർ വരമ്പുകളിൽ ഒതുങ്ങുന്നത് അല്ലെന്നും മാനുഷിക സേവനം ചെയ്യാൻ നല്ലൊരു മനസ്സാണ് ആവശ്യം എന്നതും പൊതു ബോധം നൽകിയാണ് പാസ്റ്റർ ജെറിൻ ചേരുവിളയുടെ നേതൃത്വത്തിൽ സദാ പ്രവർത്തനം നടത്തി വരുന്നത്. വർഷന്തോറും 100 കണക്കിന് വിദ്യാർഥികൾക്ക് പഠന സഹായങ്ങൾ ചെയ്തു വരുന്നു. തങ്ങളുടെ പ്രവർത്തനങ്ങളെയോ മാനുഷിക സഹായ മനോഭാവത്തെയോ ബാധിക്കാതെ മാനുഷിക സേവനത്തിന്റെ പുതിയ തുറകളിലേക്ക് കാൽവെപ്പ് നടത്താൻ ഒരുങ്ങുകയാണ് ദൈവം സഭ എന്നും ഇതിൻ്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും പാസ്റ്റർ ജെറിൻ ചെറുവിള പറഞ്ഞു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!