തിരുവനന്തപുരം: നടുറോഡിൽ വെച്ച് അക്രമി സംഘം മോഷണം നടത്തി. വെള്ളറടയിലാണ് നടുറോഡിൽ മോഷണ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കൺസ്യൂമർഫെഡ് ജീവനക്കാരിയെ ഉൾപ്പെടെ നടുറോഡിൽ ആക്രമിക്കുകയായിരുന്നു. ഇവരിൽ നിന്ന് പണം അപഹരിക്കുകയും ചെയ്തു. ഇവരുടെ ഭർത്താവിനും മർദ്ദനമേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.അതേസമയം, അമ്പൂരിയിൽ അക്രമിസംഘം പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിച്ച വിവരവും പുറത്തുവന്നു. പാസ്റ്റർ അരുളിനാണ് പരിക്കേറ്റത്. പാസ്റ്ററുടെ വീടാക്രമിച്ച സംഘം ബാക്കും തകർത്തു. അക്രമത്തിന് പിന്നിൽ പിന്നിൽ ലഹരി സംഘമെന്നാണ് ആരോപണം.