രാജ്യത്ത് ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മെറ്റ. 10 മുതൽ 20 വരെ മെഗാവാട്ട് ശേഷിയുള്ള ചെറു ഡാറ്റ സെന്റർ സ്ഥാപിക്കാനുള്ള സാധ്യതകളാണ് ഫേസ്ബുക്ക് തേടുന്നത്. റീൽസിന് ജനപ്രീതി വർധിച്ചതിനെ തുടർന്നാണ് മെറ്റയുടെ പുതിയ നീക്കം.ഇതിനു വേണ്ടി ഫേസ്ബുക്ക് ചെലവാക്കാൻ പോകുന്ന തുകയെകുറിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ത്യയിൽ ടയർ 4 ഡാറ്റ സെന്റർ നിർമിക്കുന്നതിന് 50 മുതൽ 60 കോടി രൂപ വരെയാണ് വേണ്ടി വരുന്ന ചെലവ്. 2020 ജൂലൈയിലാണ് ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ റീൽസ് കൊണ്ട് വന്നത്.ടിക് ടോക് നിരോധനത്തോടെയാണ് ഇന്ത്യയിൽ ഇൻസ്റ്റഗ്രാം റീൽസ് കാണുന്നവരുടെ എണ്ണം വർധിച്ചത്.