തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ചിന്മയ സ്കൂളിലെ അലോക് നാഥാണ് മരിച്ചത്. രാവിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. കഴുത്തിലും കാലിലും നീല നിറത്തില്‍ പാടുകളുണ്ട്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് ഉയരുന്ന സംശയം.