സിഡ്‌നി: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ പ്രതിസന്ധി. മെയ് 29നും 31നും നടക്കുന്ന പരിശീലന മത്സരം കളിക്കാന്‍ ടീമില്‍ ആളില്ലെന്നതാണ് പ്രധാന കാരണം. ഐപിഎല്ലിന് ശേഷം ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോണിസ് എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. പിന്നാലെ ടീമിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് തന്നെ രംഗത്തെത്തി.പരിശീലന മത്സരത്തിന് കളിക്കാന്‍ താരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്. എങ്കിലും ഇത് ഒരു പരിശീലന മത്സരം മാത്രമാണ്. കളിക്കാന്‍ കഴിയുന്ന താരങ്ങളുമായി കളത്തിലിറങ്ങും