പ്രേക്ഷകർ കാത്തിരിക്കുന്ന കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ഈ ചിത്രത്തിലെ പുതിയ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രേമലോലലോല.. എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. വൈശാഖ് സുഗുണിന്റെ വരികള്‍ക്ക് ഡോണ്‍ വിൻസന്റാണ് സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാമാണ് ഗാനം ആലപിച്ചത്…… ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയജോഡികളായ രാജേഷ് മാധവനും ചിത്ര നായരുമാണ് കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണിത്.
രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘സുരേശന്റെയും സുതലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.