തിരുവനന്തപുരം: പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി കെ കെ ശ്രീലാലിനെ സർവീസിൽനിന്ന് പുറത്താക്കി. ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. 2019-20ൽ ഇടുക്കി മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്.
ജോലി വാഗ്ദാനം ചെയ്ത് 8 പേരിൽ നിന്നാണ് ലക്ഷങ്ങൾ തട്ടിയത്. നിലവിൽ ശ്രീലാൽ സസ്‌പെൻഷനിലാണ്. പരാതിയെ തുടർന്ന് ശ്രീലാലിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ശ്രീലാൽ കുറ്റക്കാരനെന്ന് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സർക്കാർ നടപടിയെടുത്തത്.