ആറ്റിങ്ങൽ : റേഡിയോ ജോക്കിയും ആറ്റിങ്ങൽ ഹൃദയപൂർവ്വം ന്യൂസ് അവതാരകനുമായ ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (49) അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.രണ്ട് പതിറ്റാണ്ട് കാലം മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്ന ശശികുമാർ രത്നഗിരി നിലവിൽ കേരളത്തിൽ സിനിമ സീരിയൽ രംഗത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് രംഗത്ത് സജീവം ആയിരുന്നു. ആറ്റിങ്ങൽ ഹൃദയപൂർവ്വം ന്യൂസ് അവതാരകനായി പ്രവർത്തിച്ചു വരുകയായിരുന്നു