തിരുവനന്തപുരം: കരിക്കകം ചാമുണ്ഡിദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖർ. കഴക്കൂട്ടം മണ്ഡലത്തിലെ പര്യടനത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകരാണ് ചാമുണ്ഡിദേവി സന്നിധിയിലേക്ക് അദ്ദേഹത്തെ വരവേറ്റത്. നിരവധിപേര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനും ഒപ്പംകൂടി. ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി എത്തിയ എല്ലാ ഭക്ത ജനങ്ങളെയും നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ക്ഷേത്ര പ്രസിഡന്റ് മധുസുദനന്‍ നായര്‍, സെക്രട്ടറി എം. ഭാര്‍ഗവന്‍ നായര്‍, ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.