Saturday, November 9, 2024
Online Vartha
HomeTrivandrum Cityകഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവ സമാപനവേളയിൽ സംഘർഷം; പോലീസുകാരെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ചു ,...

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവ സമാപനവേളയിൽ സംഘർഷം; പോലീസുകാരെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ചു , ഉത്സവം കാണനെത്തിയവരുടെ കാർ കത്തിച്ചു.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപനവേളയിൽ സംഘർഷം.പോലീസുകാരെ കമ്പി കൊണ്ട് തലയ്ക്ക് അടിച്ചു. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്.ഇന്നലെ രാത്രി 12 45 ന് കാര്യവട്ടം അമ്പലത്തിൻകരയിലാണ് സംഭവം ഉണ്ടായത് . ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്. സംഘം ചേർന്ന് മർദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തു അതേസമയം ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയവരുടെ കാർ കത്തിച്ചതായി പരാതി. ഇന്നലെ ഉത്സവത്തിരക്കിനിടെ അപകടകരമായി കാറോടിച്ചതിന് കാറിൽ സഞ്ചരിച്ചവരും പ്രദേശ വാസികളും തർക്കമുണ്ടായിരുന്നു പുലർച്ചെ 1.45 ഉണ്ടായ.തർക്കം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ശേഷം ക്ഷേത്രത്തിനു സമീപം കാർ പാർക്ക് ചെയ്തു. പാർക്ക് ചെയ്ത വാഹനം പുലർച്ചെ 3.45 കത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!