Wednesday, June 18, 2025
Online Vartha
HomeAutoസീക്രട്ട് ' ചിത്രത്തിന് തമിഴ് സിനിമാ ലോകത്തിൻറെത്തിൻ്റെ കയ്യടി

സീക്രട്ട് ‘ ചിത്രത്തിന് തമിഴ് സിനിമാ ലോകത്തിൻറെത്തിൻ്റെ കയ്യടി

Online Vartha

ചെന്നൈ: സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ പ്രത്യേക പ്രദർശനം ചെന്നൈ പ്രസാദ് ലാബ് തിയേറ്ററിൽ നടന്നു. തമിഴ്‌നാട്ടിലെ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയും തമിഴ്‌നാട് ഡയറക്ടേഴ്സ് ആൻഡ് വ്ര്യറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ തമിഴ് നാട്ടിലെ മുൻനിര സിനിമാ പ്രവർത്തകരെത്തി.

സംവിധായകരായ പ്രിയദർശൻ, പേരരശ്, നടന്മാരായ രവി മറിയ, തമ്പി രാമയ്യ, തലൈവാസൽ വിജയ്, ഡയറക്ടർ ബാലശേഖരൻ, ഡയറക്ടർ ശരവണ സുബ്ബയാ, തിരക്കഥാകൃത്ത് വി പ്രഭാകർ, ഡയറക്ടർ ഗണേഷ് ബാബു, ഡയറക്ടറും ആക്റ്ററുമായ ചിത്ര ലക്ഷ്മണൻ, ടി കെ ഷണ്മുഖ സുന്ദരം, ഡയറക്ടർ സായി രമണി, തിരക്കഥാകൃത്ത് അജയൻ ബാല തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കാണാനെത്തി.

സീക്രട്ടിന് മറ്റു സിനിമകളെക്കാളും പ്രേക്ഷകരെ ആകർഷിക്കാനുള്ള പുതിയ ഒരു വിഷയം ഉണ്ട് അതാണ് സിനിമയുടെ പ്രത്യേകത എന്നും ക്ഷണിതാക്കൾ അഭിപ്രായപ്പെട്ടു. ഗംഭീര അഭിപ്രായങ്ങളാണ് സീക്രട്ടിന്റെ പ്രിവ്യൂന് തമിഴ് സിനിമാ ലോകം നൽകിയത്.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!