Tuesday, December 10, 2024
Online Vartha
HomeMoviesതമിഴക വെട്രി കഴകം'; പാര്‍ട്ടി പ്രഖ്യാപിച്ച്‌ വിജയ് ,

തമിഴക വെട്രി കഴകം’; പാര്‍ട്ടി പ്രഖ്യാപിച്ച്‌ വിജയ് ,

Online Vartha
Online Vartha
Online Vartha

ചെന്നൈ: ഒടുവില്‍ സ്വന്തം പാർട്ടി പ്രഖ്യാപിച്ച്‌ ഇളയദളപതി വിജയ്. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്.സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പാർട്ടി രൂപീകരിച്ച കാര്യം പുറത്തുവിട്ടത്.നേരത്തേ ഇക്കാര്യത്തെക്കുറിച്ച്‌ ആരാധകർക്ക് സൂചന നല്‍കിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ആരെയെങ്കിലും പിന്തുണയ്ക്കുകയോ ചെയ്യില്ലെന്നും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക, വിജയിക്കുന്ന എന്നതാണ് ലക്ഷ്യമെന്നും വിജയ് സാേഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ചാവും തുടർന്നുള്ള പ്രവർത്തനങ്ങള്‍. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്നും പുറത്തിറക്കിയ കുറിപ്പില്‍ താരം വ്യക്തമാക്കിയിട്ടുണ്ട്.രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തോടെ ‌ഏറെ നാളത്തെ അഭ്യൂഹത്തിനാണ് അവസാനമായത്. ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച്‌ കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമാണെന്നാണ് വിലയിരുത്തിയിരുന്നത്. ഇതിനൊപ്പം രാഷ്ട്രീയ സ്വഭാവമുള്ള ചില പരിപാടികള്‍ നടത്തുകയും അത്തരത്തിലുള്ള പരാമർശങ്ങള്‍ താരം നടത്തുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!