കഴക്കൂട്ടം : കഴക്കൂട്ടത്ത് ടാക്സി ഡ്രൈവറെ കള്ളനോട്ട് നൽകി പറ്റിച്ചു.തമിഴ്നാട് സ്വദേശിയായ ടാക്സി .ഡ്രൈവർക്ക് 10000 രൂപയുടെ കള്ളനോട്ട് നൽകി പറ്റിക്കുകയും ഇരുപതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോണും 9000 രൂപയും തട്ടിപ്പ് നടത്തിയതായി പരാതി.നാഗർകോവിൽ സ്വദേശികൃഷ്ണ ലിംഗം ( 42 ) ആണ്കഴക്കൂട്ടം പോലീസിൽ നൽകിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്.കന്യകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകണമെന്ന് പറഞ്ഞ് ടാക്സി പിടിച്ച ഇയാൾ വഴിക്ക് വച്ച് 9000 രൂപതന്റെ അക്കൗണ്ടിൽ അയക്കുവാൻ ആവശ്യപ്പെടുകയും തിരുവനന്തപുരത്ത് എത്തുമ്പോൾ 10000 രൂപയായി നൽകാമെന്ന്ഉറപ്പു നൽകുകയും ചെയ്തു. ടാക്സി ഡ്രൈവർ തന്നെ അക്കൗണ്ടിൽ നിന്നും 9000 രൂപഇയാളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അയച്ചു. എന്നാൽ കഴക്കൂട്ടത്തെത്തിയ ഇവർ ഒരു ബാർ ഹോട്ടലിൽ എത്തി മദ്യപിക്കുകയും അവിടെവെച്ച് 500 രൂപയുടെ 20 കള്ളനോട്ടുകൾകാർ ഡ്രൈവർക്ക് നൽകി അതിനിടയിൽഡ്രൈവറുടെ 20000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കൈക്കലാക്കിക്കൊണ്ട് മുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കാറിൽ യത്ര ചെയ്ത ആളിനെ കാണാതായതോടെ ടാക്സി ഡ്രൈവർകഴക്കൂട്ടം പോലീസിനെ സമീപിക്കുകയായിരുന്നു .പോലീസ് പരിശോധിക്കുമ്പോഴാണ് അയാൾ നൽകിയത് കള്ളനോട്ട് ആണെന്ന് തെളിഞ്ഞത്. തുടർന്ന് പോലീസ് കേസെടുക്കുകയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. സമാന തട്ടിപ്പ് നടത്തിയ ഒരാളെ കണ്ണൂരിൽ വച്ച് പോലീസ് പിടികൂടിയതായി അറിയുന്നു.