Tuesday, December 10, 2024
Online Vartha
HomeSportsസസ്പെൻസ് പൊട്ടിച്ച് കോഹ്ലി, ബംഗളൂരു ആരാധകർ ആഹ്ലാദത്തിൽ

സസ്പെൻസ് പൊട്ടിച്ച് കോഹ്ലി, ബംഗളൂരു ആരാധകർ ആഹ്ലാദത്തിൽ

Online Vartha
Online Vartha
Online Vartha

ഐപിഎല്‍  മെഗാതാരലേലത്തിന് മുന്‍പായുള്ള റീടെന്‍ഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തന്നെ നിലനിര്‍ത്തിയതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് താരം വിരാട് കോഹ്‌ലി. അടുത്ത സീസണിന് വേണ്ടി നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് ഫ്രാഞ്ചൈസിക്ക് നന്ദിയറിയിച്ച് കോഹ്‌ലി രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ കോഹ്‌ലി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടീം ഐപിഎല്‍ കിരീടമുയര്‍ത്തിയിരിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

‘എല്ലാ ആരാധകര്‍ക്കും ഒരു വലിയ ‘ഹായ്’. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്ന് വര്‍ഷത്തേക്ക് കൂടി എന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നത്തേയും പോലെ ഞാന്‍ ആവേശത്തിലാണ്. അടുത്ത സീസണിനായി ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും ഐപിഎല്‍ കിരീടം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടി ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനും ആരാധകരെ സന്തോഷിപ്പിക്കാനും ശ്രമിക്കും. ഞങ്ങള്‍ക്ക് നല്‍കുന്ന അചഞ്ചലമായ പിന്തുണയ്ക്കും സ്നേഹത്തിനും ആരാധകർക്ക് നന്ദി’, കോഹ്ലി പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!