ശ്രീകാര്യം : ഓടികൊണ്ടിരുന്ന ഓഡി കാറിന് തീപിടിച്ചു.കുളത്തൂർ അരിശുംമൂട് ആറ്റിപ്ര വീട്ടിൽ പ്രശാന്തിന്റെ ഉടമസ്ഥയിലുള്ള കാറിനാണ് വെള്ളിയാഴ്ച രാത്രി 9.35 ഓടെ ശ്രീകാര്യം ചെല്ലമംഗലത്ത് സമീപം വെച്ച് തീ പിടിച്ചത്. ബോണറ്റിന്റെ
ഇടതുഭാഗത്ത് നിന്നും തീ പടർന്നത്. മുൻ വശം പൂർണ്ണമായും കത്തി നശിച്ചു. കഴക്കൂട്ടം അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.