വെഞ്ഞാറമൂട് : പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. വെഞ്ഞാറമൂട് തലേക്കുന്നിൽ ഗീത ഭവനിൽ കുമാർ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം ഉണ്ടായത്. മുക്കുന്നൂർ ഊന്നംകല്ലിലെ ഇരു നില വീട്ടിൽ മുകളിലത്തെ നിലയിൽ പണി ചെയ്യുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.