വെഞ്ഞാറമൂട് :അതിക്രൂരമായി അഞ്ചുപേരെ കൊലപ്പെടുത്തിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാനെ ഉടൻ അറസ്റ്റ് ചെയ്യും. പ്രതിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം.തുടർന്ന് കോടതിയിൽ ഹാജരാക്കും.കടം നൽകിയവർ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി എന്ന പ്രതിയുടെ മൊഴിയിൽ അന്വേഷണം നടത്താനും വാസ്തവം ഉണ്ടെങ്കിൽ മൊഴി രേഖപ്പെടുത്താനുമാണ് പോലീസിൻറെ നീക്കം. അതേസമയം അഫാന്റെ മാതാവ് ഷെമിയുടെ മൊഴി രേഖപ്പെടുത്തും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുക.വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷെമിയുടെ മൊഴി ഇന്ന് ഉച്ചയ്ക്ക് തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ സാമ്പത്തിക ബാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.അഫാൻ്റെ മൊഴി ശരി വയ്ക്കുന്നതാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.