തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും. പുതിയ സാഹചര്യത്തിൽ സെപ്റ്റംബറിൽ തുറമുഖം പ്രവർത്തനസജ്ജമാകുമെന്ന് അദാനി പോർട്സിൻറെ പുതിയ സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ ഡിസംബറിൽ കപ്പലെത്തിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് സർക്കാറിന് നേരത്തെ നൽകിയ ഉറപ്പ്. ഒക്ടോബറിൽ ക്രെയിനുമായി ആദ്യ കപ്പലെത്തിയതു മുതൽ തുറമുഖ നിർമ്മാണം അതിവേഗത്തിലാണ്. പിന്നാലെ നാലു കപ്പലുകൾ കൂടി വന്നു. സംസ്ഥാനത്തിൻരെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യത്തിൻറെ അഭിമാന പദ്ധതി പറഞ്ഞതിലും നേരത്തെ പ്രവർത്തനക്ഷമമാകുമെന്നാണ് പുതിയ വിവരം.